കൂത്താട്ടുകുളം: ഡിസിസി പ്രസിഡന്റ് വി.ജെ പൗലോസ് നയിക്കുന്ന ജനമുന്നേറ്റയാത്രയ്‌ക്ക് കൂത്താട്ടുകുളത്തും പാലക്കുഴയിലും ഇലഞ്ഞിയിലും സ്വീകരണം നല്‌കി. ഡിസിസി മന്ദിര നിര്‍മാണഫണ്ടിലേക്ക് മണ്‌ഡലം കമ്മിറ്റികള്‍ സമാഹരിച്ച തുക മൂന്നിടങ്ങളിലും മണ്‌ഡലം പ്രസിഡന്റുമാര്‍ ഡിസിസി പ്രസിഡന്റിനെ ഏല്‍പ്പിച്ചു.കൂത്താട്ടുകുളത്ത് നടന്ന സ്വീകരണയോഗത്തില്‍ പി.സി ജോസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. എം.എ കുട്ടപ്പന്‍, വി.പി ജോര്‍ജ്, എന്‍.പി പൗലോസ്, ജയ്‌സണ്‍ ജോസഫ്, വില്‍സണ്‍ കെ ജോണ്‍, അഡ്വ. റീസ് പുത്തന്‍വീടന്‍, എല്‍ദോസ് കുന്നപ്പിള്ളി, പി.എം സ്‌കറിയ, എ.കെ തോമസ്, പീറ്റര്‍ കെ. ഏലിയാസ്, കെ.കെ ദിവാകന്‍, പ്രിന്‍സ് പോള്‍ ജോണ്‍, തോമസ് ജോണ്‍, ജോമി മാത്യു, സിബി കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു.
പാലക്കുഴയില്‍ നടന്ന സ്വീകരണയോഗത്തില്‍ മണ്‌ഡലം പ്രസിഡന്റ് ടി.എന്‍ സുനില്‍ അധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ഡിസിസി മെമ്പര്‍ കെ.എ തോമസ്, പി.വി മര്‍ക്കോസ് എന്നിവര്‍ ചേര്‍ന്ന് ഡിസിസി പ്രസിഡന്റിനെ സ്വീകരിച്ചു. എം.എ കുട്ടപ്പന്‍, എ.ബി ജോണ്‍, ജയ്‌സണ്‍ ജോസഫ്, ജോയി മാളിയേക്കല്‍, അഡ്വ. വര്‍ഗീസ് മാത്യു, കെ.എം സലിം, വര്‍ഗീസ് പള്ളിക്കര, എ. മുഹമ്മദ് ബഷീര്‍, എല്‍ദോസ് കുന്നപ്പിള്ളി, സിബി ജോര്‍ജ്, റെജി കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ഇലഞ്ഞിയില്‍ മണ്‌ഡലം പ്രസിഡന്റ് പി.ഐ ദേവസ്യ അധ്യക്ഷത വഹിച്ചു. കെ.ജി ഷിബു, എം.ആര്‍ രവീന്ദ്രന്‍, സണ്ണി മാത്യു, ടി.കെ പ്രതാപന്‍, അന്നമ്മ ആന്‍ഡ്രൂസ്, പി.എക്‌സ് ആന്റണി, ജോയി ഇടത്തൊട്ടി, സൈനാമ്മ വര്‍ഗീസ്, ജോയി തോട്ടം എന്നിവര്‍ പ്രസംഗിച്ചു.




0 comments:
Post a Comment