കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ കുഭം എട്ട് പെരുന്നാള്‍ 13 മുതല്‍ 21 വരെ ആഘോഷിക്കും.13-ന് രാവിലെ ഏഴിന് പ്രഭാതപ്രാര്‍ഥന, എട്ടിന് വിശുദ്ധ കുര്‍ബാന, 9.30-ന് കൊടിയേറ്റ്, ഉച്ചകഴിഞ്ഞ് മൂന്നിന് തറലേലം. 14-ന് രാവിലെ 7.30-ന് പ്രഭാതപ്രാര്‍ഥന, 8.30-ന് വിശുദ്ധ കുര്‍ബാന. 15 മുതല്‍ 17 വരെ ദിവസവും ഉച്ചക്ക് 12-ന് ഉച്ചനമസ്‌കാരം, വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ഥന, രാത്രി ഏഴിന് സുവിശേഷപ്രസംഗം.
18-ന് ഉച്ചക്ക് 12-ന് ഉച്ചനമസ്‌കാരം, വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ഥന, രാത്രി ഏഴിന് സണ്‍ഡേസ്‌കൂള്‍, യൂത്ത് അസോസിയേഷന്‍, വനിതാസാമാജം എന്നിവയുടെ സംയുക്തവാര്‍ഷികം. 19-ന് രാവിലെ 11.30-ന് ഉച്ചനമസ്‌കാരം, ഉച്ചകഴിഞ്ഞ് ഒന്നിന് കിഴകൊമ്പിലേയ്‌ക്ക് പ്രദക്ഷിണം, മൂന്നിന് കിഴകൊമ്പില്‍ നിന്നും കൂത്താട്ടുകുളത്തേയ്‌ക്കും പ്രദക്ഷിണം, 3.30-ന് കിഴകൊമ്പ് സെന്റ് ജോണ്‍സ് കുരിശിങ്കല്‍ ധൂപപ്രാര്‍ഥന, വൈകുന്നേരം 5.30-ന് കൂത്താട്ടുകുളം ചാപ്പലില്‍ സന്ധ്യാപ്രാര്‍ഥന, ആറിന് പടിഞ്ഞാറേ കുരിശിങ്കലിലൂടെ പള്ളിയിലേയ്‌ക്ക് തിരിച്ചുള്ള പ്രദക്ഷിണം, 6.45-ന് പൈറ്റക്കുളം കുരിശിങ്കല്‍ ധൂപപ്രാര്‍ഥന, രാത്രി ഒമ്പതിന് ആശിര്‍വാദം, 9.15-ന് കരിമരുന്ന് കലാപ്രകടനം.
20-ന് രാവിലെ 7.30-ന് പ്രഭാതപ്രാര്‍ഥന, 8.30-ന് വിശുദ്ധ കുര്‍ബാന, രാത്രി ഏഴിന് സന്ധ്യാപ്രാര്‍ഥന, 8.30-ന് പ്രസംഗം, പത്തിന് വാണിഭശേരി കുരിശിങ്കലേയ്‌ക്കുള്ള പ്രദക്ഷിണം, 11.55-ന് പള്ളിയില്‍ ആശിര്‍വാദം. 21-ന് രാവിലെ രാവിലെ 7.15-ന് പ്രഭാതപ്രാര്‍ഥന, എട്ടിനും പത്തിനും വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് ഒന്നിന് സ്ലീബാഎഴുന്നള്ളിപ്പ്, 1.30-ന് പ്രദക്ഷിണം, മൂന്നിന് ഉരുലേലം, വൈകുന്നേരം 4.30-ന് കൊടിയിറക്ക്, വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ഥന, രാത്രി 8.30-ന് കൊച്ചിന്‍ സ്റ്റുഡന്റ്‌സ് വോയ്‌സിന്റെ ഗാനമേള എന്നിവയാണ് പരിപാടികള്‍.




0 comments:
Post a Comment